Vougue Magazine
Business Report Guideline
Today's English
പ്രകൃതിയോട് ഒരു സ്നേഹ സംരംഭം " കർണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ "ഹരിത വിദ്യാലയം" ആഘോഷങ്ങളുടെ ഭാഗമായി പ്രകൃതിയോട് ഒരു സ്നേഹ സംരംഭം പദ്ധതിയുടെ ഉദ്ഘാടനം പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ നിർവഹിച്ചു .പാലക്കാട് റോട്ടറി ക്ലബ്ബും കോവൈ പുതൂർ റോട്ടറി ക്ലബും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രകൃതി സംരക്ഷണ ക്ലബ് കോഡിനേറ്റർ NVസമ്പത്ത് ,പാലക്കാട് റോട്ടറി ക്ലബ് അംഗമായ സുധീർ, കോവൈ പുതൂർ റോട്ടറി ക്ലബ് പ്രസിഡന്റായ ഗുരുപ്രസാദ്, ചെയർമാൻ ഭാസ്കരൻ . സെക്രട്ടറി രാമപ്രസാദ് .ലോകനാഥ ഗുപ്ത.സ്കൂൾ മാനേജർ നടരാജൻ മാസ്റ്റർ, പ്രിൻസിപ്പാൾ VK രാജേഷ്. പ്രധാന അധ്യാപിക KV നിഷ , സംസ്കൃത അധ്യാപിക CR സുജാത, രാജേഷ് ജയചന്ദ്രൻ അരുൺകുമാർ പ്രവീൺ പ്രസിജ മീനാക്ഷി ,ആശ എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.വിദ്യാലയത്തിലെ സ്കൗട്ട് ഗൈഡ്സ് ജെ ആർ സി ലിറ്റിൽകൈറ്റ്സ് മറ്റു വിദ്യാർത്ഥികൾ എല്ലാവർക്കും ചെടികൾ വിതരണം ചെയ്തു. വൃക്ഷസംരക്ഷണത്തെക്കുറിച്ച് സെമിനാറും നടന്നു.