Vougue Magazine
Business Report Guideline
Today's English
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലഹരി വിമുക്ത നവകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ ബിനുമോൾ നിർവ്വഹിച്ചു.പാലക്കാട് എ ഇ ഒ ശ്രീ രമേശ് പാറപ്പുറത്ത്,മാനേജർ നടരാജൻ മാസ്റ്റർ,പ്രിൻസിപ്പാൾ വി കെ രാജേഷ്,പ്രധാന അധ്യാപിക കെ വി നിഷ,വിമുക്തി കോർഡിനേറ്റർ അരുൺ കുമാർ,ലീഡർ ട്രൈനർ പാർവതി മൂസത്ത്,പാലക്കാട് ഉപജില്ലസെക്രട്ടറിരഞ്ജിനി ,ഡിസ്ട്രിക്ട് കമ്മീഷണർ (ഗൈഡ് )ശോഭ കെ പി ,ഡിസ്ട്രിക്ട് കമ്മീഷണർ (സ്കൗട്ട്) ജയലളിത കെ കെ ,ഡിസ്ട്രിക്ട് ഓർഗനൈസിങ്കമ്മീഷണർ(സ്കൗട്ട് )രാജേഷ്,ഡിസ്ട്രിക്ട് ഓർഗനൈസിങ് കമ്മീഷണർ (ഗൈഡ് )സതി എസ് എന്നിവർ ആശം സകളും നേർന്നു.സ്കൗട്ട് മാസ്റ്റർ ജയചന്ദ്രൻ മാഷ് എഴുതിയ ലഹരി മുക്ത നവകേരളം കവിതയുടെ അവതരണവും ഉണ്ടായി.ലഹരിവിരുദ്ധ റാലിയും സെമിനാറും സങ്കടിപ്പിച്ചു.350 സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു