Vougue Magazine
Business Report Guideline
Today's English
കർണ്ണകയമ്മൻ ഹയ്യർ സെക്കൻഡറി സ്ക്കൂൾ മൂത്താന്തറ സംസ്കൃത ദിനാചരണം സമുചിതമായ രീതിയിൽ ആചരിച്ചു. സ്ക്കൂൾ പ്രിൻസിപ്പൽ VK രാജേഷ് സർ സ്വാഗതഭാഷണം നടത്തി. മാനേജർ k നടരാജൻ സർ അധ്യക്ഷത വഹിച്ചു. കൽപാത്തി പ്രകാശ് മുത്തുസ്വാമി അവർകൾ ഉദ്ഘാടനം ചെയ്തു.HM . KV നിഷ ടീച്ചർ , ഗംഗാധരൻ സർ , സീനിയർ അധ്യാപിക പ്രീത ടീച്ചർ, , സ്റ്റാഫ് സെക്രട്ടറി S.ലത ടീച്ചർ എന്നിവർ ആശംസ നേർന്നു. സംസ്കൃത പ്രതിജ്ഞ കാർത്തിക ചൊല്ലിക്കൊടുത്തു. സംസ്കൃത ദിനപ്രഭാഷണം അനന്തികയും സുഭാഷിതം കാർത്തികയും രാമായണ' കഥാപാത്ര നിരൂപണം നിവേദ്യയും ലങ്കാദർശനം കഥാവതരണം സാന്ദ്രയും അവതരിപ്പിച്ചു . സുഭാഷിതസംപുട പ്രകാശനം നടത്തി. കുട്ടികൾ എല്ലാവരും ഭഗവത്ഗീത അധ്യായം 12 ചൊല്ലി. സംസ്കൃത അധ്യാപിക സുജാത ടീച്ചർ നന്ദി പ്രകാശനം ചെയ്തു.. പല രചനാമത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.