Vougue Magazine
Business Report Guideline
Today's English
കർണാടക സംഗീത ശില്പശാലയും അവതരണവും സംഘടിപ്പിച്ചു **പാലക്കാട്:** SPIC MACAY കേരളം പാലക്കാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കർണാടക സംഗീത ശില്പശാലയും അവതരണവും കർണ്ണകിയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. സെപ്റ്റംബർ 10-ന് രാവിലെ 10 മണിക്ക് നടന്ന പരിപാടി വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ അടുത്തറിയാനുള്ള അവസരമായി. പ്രശസ്ത സംഗീതജ്ഞൻ **ഡോ. വെള്ളിനേഴി സുബ്രഹ്മണ്യം** ശില്പശാലയ്ക്കും അവതരണത്തിനും നേതൃത്വം നൽകി. വയലിനിൽ **മൂർത്തിയേടം പ്രമോദും** മൃദംഗത്തിൽ **മൂർത്തിയേടം നിഖിൽ ** അകമ്പടിയേകി. സ്കൂൾ മാനേജർ **നടരാജൻ മാസ്റ്ററും** പ്രധാനാധ്യാപിക **കെ. വി. നിഷയും** പരിപാടിക്ക് ആശംസകൾ നേർന്നു. **പ്രോഗ്രാം കോർഡിനേറ്റർ ഉണ്ണി വാര്യർ** പരിപാടിയുടെ ലക്ഷ്യവും പ്രവർത്തനങ്ങളും വിശദീകരിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ യുവതലമുറയിൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തോടും സംസ്കാരത്തോടും താൽപര്യം വളർത്തുന്നതിനും അവ പരിചയപ്പെടുത്തുന്നതിനുമുള്ള SPIC MACAYയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സംഗീതത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും തത്സമയ സംഗീതാവതരണം ആസ്വദിക്കുന്നതിനും പരിപാടി അവസരമൊരുക്കി