Vougue Magazine
Business Report Guideline
Today's English
ഗൈഡ് ക്യാപ്റ്റൻമാർക്കായി ദ്വിദിന റിഫ്രഷർ കോഴ്സ് **പാലക്കാട്:** കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പാലക്കാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ ഗൈഡ് ക്യാപ്റ്റൻമാർക്കായി സംഘടിപ്പിച്ച ദ്വിദിന റിഫ്രഷർ കോഴ്സ് കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ റോഷൻ ഷാKAS കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക കെ.വി. നിഷ എന്നിവർ കോഴ്സിൽ പങ്കെടുത്ത അധ്യാപകർക്ക് ആശംസകൾ നേർന്നു. കോഴ്സ് ലീഡർ പാർവ്വതി മൂസദിന്റെ നേതൃത്വത്തിൽ നടന്ന പരിശീലന പരിപാടിയിൽ ട്രെയിനർ ലതിക വി.കെ., കമ്മീഷണർമാരായ സഫിയ പി.ടി., സതി എസ്., കവിതാമണി, വഹീദ, സുഷമ, ശ്രീലത പി.എസ്., ഡിനു, ജീജ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 80 ഗൈഡ് അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ എല്ലാ അധ്യാപകർക്കും പാലക്കാട് ജില്ലാ അസോസിയേഷന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു