Vougue Magazine
Business Report Guideline
Today's English
മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു വിദ്യാർഥികളിൽ മയക്കുമരുന്ന് ഉപയോഗത്തിനെതിരായ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ജനം ടി.വിയുടെ നേതൃത്വത്തിൽ "ഒരുമിക്കാം നമ്മുടെ മക്കൾക്കായി – സീസൺ 3" എന്ന ബോധവത്കരണ പരിപാടി കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട് എം എൽ എ രമേഷ് പിഷാരടി നിർവഹിച്ചു. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സമൂഹമായി മയക്കുമരുന്ന് വിപത്തിനെതിരെ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.പാലക്കാട് നഗരസഭാ ചെയർമാൻ സ്മിതേഷ് പി വിശിഷ്ട അതിഥി ആയിരുന്നു .ലഹരിവിരുദ്ധ പ്രതിഞ്ജാ മാനേജർ നടരാജൻ മാസ്റ്റർ ചൊല്ലിക്കൊടുത്തു .ഗിരീഷ് സി പി പോസ്റ്റ് കമാൻഡർ ആർ പി എഫ് പാലക്കാട് ബോധവത്കരണ ക്ലാസ്സ് എടുത്തു.ജി-ടെക് എജുക്കേഷൻ പാലക്കാട് റീജണൽ ഹെഡ് മെബിൻ ഫിലിപ്പ്, പ്രധാന അദ്ധ്യാപിക കെ. വി നിഷ,ജനം ടി വി കോർഡിനേറ്റർ അരുൺ എന്നിവർ പ്രസംഗിച്ചു .അധ്യാപകരായ പ്രസീജ ,മീനാക്ഷിക്കുട്ടി ,പ്രമോദ് ,സജിത ,രാജേഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .സ്കൗട്ട്സ് ,ഗൈഡ്സ് ,ജെ ആർ സി ,ലിറ്റിൽ കൈറ്റ്സ് വിഭാഗങ്ങളിൽ നിന്ന് വിദ്യാലയത്തിലെ 250വിദ്യാർത്ഥികൾ പങ്കെടുത്തു വിദ്യാർഥികളിൽ മയക്കുമരുന്ന് വിരുദ്ധ സന്ദേശം ശക്തമായി എത്തിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടി സഹായകമായതായി സംഘാടകർ അറിയിച്ചു