Vougue Magazine
Business Report Guideline
Today's English
പാലക്കാട്: കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളിൽ വ്യക്തിശുചിത്വ ശീലങ്ങൾ വളർത്തുന്നതിന്റെയും രോഗപ്രതിരോധ ബോധം വർധിപ്പിക്കുന്നതിന്റെയും ഭാഗമായി "ശരിയായ രീതിയിൽ കൈകൾ എങ്ങനെ കഴുകണം" എന്ന വിഷയത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രേയയുടെ നേതൃത്വത്തിൽ നടന്ന ക്ലാസിൽ കൈകൾ ശരിയായ രീതിയിൽ കഴുകേണ്ടതിന്റെ പ്രാധാന്യം, സോപ്പ് ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് നേരം കൈകൾ കഴുകുന്ന രീതി, ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകൾ ശുചിയാക്കേണ്ടതിന്റെ ആവശ്യകത എന്നിവ വിശദീകരിച്ചു. കൈകൾ കഴുകുന്ന ഓരോ ഘട്ടവും പ്രായോഗികമായി അവതരിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് പരിശീലനവും നൽകി. പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ പകർച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കാനാകുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രേയ വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു