KHSS KANNAKI NAGAR

Follow us :

Shopping Cart (3)

Image

Vougue Magazine

$148.00
Image

Business Report Guideline

$100.00
Image

Today's English

$98.00

Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip

None

പാലക്കാട്: കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുടെ അക്കാദമിക മികവിനെയും വിവിധ എൻഡോവ്‌മെന്റുകളുടെയും വിതരണത്തെയും ആദരിച്ച് സംഘടിപ്പിച്ച വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശ്രദ്ധേയമായി. ശ്രീമാധവം ഹാളിൽ നടന്ന ചടങ്ങ് പ്രമുഖ ഗിറ്റാറിസ്റ്റ് പ്രത്യുഷ് കെ. ബി. ഉദ്ഘാടനം ചെയ്തു. പാലക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി കൃഷ്ണകുമാർ വിശിഷ്ടാതിഥിയായി. വിവിധ ക്ലാസുകളിലും വിഷയങ്ങളിലുമായി മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് എൻഡോവ്‌മെന്റുകളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. മുൻ അധ്യാപകരുടെയും പൂർവവിദ്യാർത്ഥികളുടെയും സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻഡോവ്‌മെന്റുകളും ചടങ്ങിൽ അർഹരായ വിദ്യാർത്ഥികൾക്ക് കൈമാറി. ദേശീയ പുരസ്‌കാരമായ ഹിമാലയൻ വുഡ് ബാഡ്ജ് നേടിയ സി. രാജേഷ്, ജില്ലാതലത്തിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് നേടിയ സ്കൂൾ മെന്റർ പ്രസീജ ആർ, ഇന്റർനാഷണൽ ഫോർ ഇന്നോവേഷൻ അവാർഡ് നേടിയ അക്കാദമിക് കൗൺസിലർ അരുണ്‍കുമാർ വി എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ മാനേജ്‌മെന്റ് അംഗം എ. നാരായണൻകുട്ടി, വാർഡ് മെമ്പർ പി. ബാലൻ, പ്രധാനാധ്യാപിക കെ. വി. നിഷ, പ്രിൻസിപ്പൽ വി. കെ. രാജേഷ്, പി.ടി.എ. പ്രസിഡന്റ് വിനോദ് ജി, അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ പഠനമികവും സർഗാത്മക കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇത്തരം അംഗീകാരങ്ങൾ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ പ്രചോദനമാകുമെന്ന് ഉദ്ഘാടകൻ പറഞ്ഞു. വിജയികളായ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വിദ്യാർത്ഥികളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും രക്ഷിതാക്കളെയും ചടങ്ങിൽ അഭിനന്ദിച്ചു. തുടർന്ന് പ്രത്യുഷ് കെ. ബി. അവതരിപ്പിച്ച ഗിറ്റാർ സംഗീതവിരുന്ന് സദസിനെ ആവേശഭരിതമാക്കി. പ്രോഗ്രാം കൺവീനർ സവിത ടീച്ചർ നന്ദി രേഖപ്പെടുത്തി