Vougue Magazine
Business Report Guideline
Today's English
സുസ്ഥിര വികസനവും ശാസ്ത്രീയ മാലിന്യ സംസ്കരണവും: ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു* *പാലക്കാട്, ജൂലൈ 17:* കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ സുസ്ഥിര വികസനവും (Sustainable Development) ശാസ്ത്രീയ മാലിന്യ സംസ്കരണവും (Scientific Waste Management) എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൗട്ട്സ് & ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് (JRC) യൂണിറ്റുകളുടെ നേതൃത്വത്തിൽ രാവിലെ 11 മണിക്ക് നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (KSIDC) ഐ.ഇ.സി. ടീം ഹെഡ് *വിനോദ് തോമസ്* മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് *ഡോ. ശ്രീലക്ഷ്മി ടി.ജെ. (BAMS, MPH)*, കമ്മ്യൂണിറ്റി എൻഗേജ്മെന്റ് കോർഡിനേറ്റർ, വേസ്റ്റ് ടു എനർജി പ്രോജക്ട്, പാലക്കാട് (LSGD), ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം, മാലിന്യ വേർതിരിക്കൽ, പുനരുപയോഗം, പരിസ്ഥിതി സംരക്ഷണം എന്നിവയെക്കുറിച്ച് വിശദമായ ക്ലാസ് നയിച്ചു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കൽ, മാലിന്യ സംസ്കരണത്തിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകുന്നതിന് ക്ലാസ് സഹായകമായി. സ്കൗട്ട്സ് & ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് (JRC) യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിൽ ശ്രദ്ധേയമായി. ചടങ്ങിൽ പ്രധാന അദ്ധ്യാപിക കെ വി നിഷ ,സ്കൗട്ട് അധ്യാപകരായ പ്രമോദ് ,ജയചന്ദ്രൻ ,അനൂപ് ,അരുൺകുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി