Vougue Magazine
Business Report Guideline
Today's English
പാലക്കാട്: കർണ്ണകയമ്മൻ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (കെ.ഇ.എസ്.) ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച അവാർഡ് ജേതാക്കളെ ആദരിച്ചു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ദേശീയ പുരസ്‌കാരമായ ഹിമാലയവുഡ് ബാഡ്ജ് കരസ്ഥമാക്കിയ ശ്രീ. സി. രാജേഷ്, ജില്ലാതലത്തിൽ ബെസ്റ്റ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് കരസ്ഥമാക്കിയ കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിന്റെ മെന്റർ ശ്രീമതി പ്രസീജ ആർ, ഇന്റർനാഷണൽ ഫോർ ഇന്നോവേഷൻ അവാർഡ് കരസ്ഥമാക്കിയ അക്കാദമിക് കൗൺസിലർ ശ്രീ. അരുണ്‍കുമാർ വി എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. സൊസൈറ്റി ഭാരവാഹികൾ ഉപഹാരങ്ങൾ നൽകി ആദരിക്കുകയും, വിദ്യാഭ്യാസ രംഗത്തും സഹപാഠ്യ പ്രവർത്തനങ്ങളിലും സ്ഥാപനത്തിന്റെ അഭിമാനമായി മാറിയ ഇവരുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ചടങ്ങിൽ സൊസൈറ്റി അംഗങ്ങളും അധ്യാപകരും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു