Vougue Magazine
Business Report Guideline
Today's English
*ലഹരിക്കെതിരെ ഒരു ഗോൾ: കർണ്ണകയമ്മൻ HSS-ൽ TOOFAN 2026 ആവേശമായി* *കർണ്ണകി നഗർ:* "ലഹരിക്കെതിരെ ഒരു ഗോൾ" എന്ന പ്രമേയത്തിൽ കർണ്ണകയമ്മൻ ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരം "TOOFAN 2026" ആവേശകരമായ സമാപനം. 25-06-2026 ന് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾ ലോകകപ്പ് ടീമുകളുടെ ജേഴ്സിയണിഞ്ഞ് അണിനിരന്നു. ഹെഡ്മിസ്ട്രസ് കെ.വി. നിഷയും അധ്യാപകരും ചേർന്ന് ഗോൾ കിക്ക് എടുത്തുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. മുഖ്യാതിഥിയായി എത്തിയ പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷൻ എ.എസ്.ഐ ശിവപ്രസാദ് സാറും "ലഹരിക്കെതിരെ ഒരു ഗോൾ" എന്ന ലക്ഷ്യം കുട്ടികളിൽ എത്തിക്കാൻ ഗോൾ അടിച്ച് പരിപാടിയിൽ പങ്കാളിയായി. തുടർന്ന് അദ്ദേഹം കുട്ടികളോട് ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സംസാരിക്കുകയും അവബോധം നൽകുകയും ചെയ്തു. കായിക അധ്യാപകൻ വിനോദിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ അധ്യാപകരും പോലീസും ഒന്നിച്ച് ആദ്യ ഗോൾ നേടി ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് കുട്ടികൾക്ക് മാതൃകയായി. വാശിയേറിയ ഫൈനലിൽ അർജന്റീന ടീം വിജയകിരീടം ചൂടി. "One Jersey, One Passion, One Toofan" എന്ന മുദ്രാവാക്യത്തോടെ നടന്ന മത്സരവും വിളംബര ജാഥയും കളിയിലൂടെ ലഹരിയെ തോൽപ്പിക്കാം എന്ന ശക്തമായ സന്ദേശമാണ് സമൂഹത്തിന് നൽകിയത്. ലഹരിയിലേക്ക് അടുക്കുന്നതിന് പകരം കളിക്കളത്തിലേക്ക് ഇറങ്ങുക, ആരോഗ്യകരമായ ശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു പരിപാടി. വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ അവബോധവും കായിക സംസ്കാരവും വളർത്താൻ TOOFAN 2026-ന് സാധിച്ചെന്ന് HM കെ.വി. നിഷ പറഞ്ഞു. അധ്യാപകർ, PTA ഭാരവാഹികൾ, പോലീസ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവരുടെ സജീവ പങ്കാളിത്തം പരിപാടി വിജയകരമാക്കി