Vougue Magazine
Business Report Guideline
Today's English
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന തൃദീയ സോപാൻ ടെസ്റ്റ് ക്യാമ്പിന്റെ ഭാഗമായി ക്യാമ്പംഗങ്ങൾ പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശമുയർത്തി വൃക്ഷത്തൈകൾ നട്ടു. ഹരിതസേന കോർഡിനേറ്റർ കൂടിയായ അജേഷ് മാഷിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് പരിസരത്ത് വൃക്ഷത്തൈ നടീൽ കർമ്മം നിർവ്വഹിച്ചത്. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തിക്കുക, ക്യാമ്പ് പരിസരം ഹരിതാഭമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ വേറിട്ട പ്രവർത്തനം സംഘടിപ്പിച്ചത്. ക്യാമ്പിൽ പങ്കെടുത്ത നിരവധി സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങളും അധ്യാപകരും പരിപാടിയുടെ ഭാഗമായി. തുടർന്നും ഇത്തരം പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ ക്യാമ്പിന്റെയും സ്കൂളിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും, നട്ട തൈകളുടെ സംരക്ഷണം വിദ്യാർത്ഥികൾ തന്നെ ഏറ്റെടുക്കുമെന്നും ഹരിതസേന കോർഡിനേറ്റർ അജേഷ് മാഷ് അറിയിച്ചു.