Vougue Magazine
Business Report Guideline
Today's English
മലമ്പനി പ്രതിരോധം: ഗൃഹസന്ദർശനവുമായി സ്കൗട്ട്-ഗൈഡ്സ് വിദ്യാർത്ഥികൾ പാലക്കാട് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ മലമ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗൃഹസന്ദർശനം നടത്തി ജനങ്ങളിൽ ബോധവത്കരണം നടത്തി. വാർഡ് കൗൺസിലർ ബാലൻ പി.യും ഹെൽത്ത് ഡിവിഷൻ-2 ഹെൽത്ത് ഇൻസ്‌പെക്ടർ സ്‌നേഹയും നേതൃത്വം നൽകിയ പരിപാടിയിൽ വിദ്യാർത്ഥികൾ വീടുകൾ സന്ദർശിച്ച് മലമ്പനി പകരുന്ന കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു. പരിസര ശുചിത്വം പാലിക്കുക, വെള്ളക്കെട്ടുകൾ ഒഴിവാക്കുക, കൊതുക് വളരാൻ സാധ്യതയുള്ള സ്ഥലങ്ങൾ നശിപ്പിക്കുക തുടങ്ങിയ പ്രതിരോധ മാർഗങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് നിർദേശങ്ങൾ നൽകി. ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനുമായി സമൂഹത്തെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തവും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മാർഗനിർദേശവും പരിപാടിയെ ശ്രദ്ധേയമാക്കി. ജനങ്ങളിൽ മികച്ച പ്രതികരണമാണ് ബോധവത്കരണ പ്രവർത്തനത്തിന് ലഭിച്ചത്