Vougue Magazine
Business Report Guideline
Today's English
കർണ്ണ കയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം വർണ്ണാഭമായി . .ബാൻഡ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് അകമ്പടിയോടെ പുതിയ വിദ്യാർത്ഥികളെ സ്വാഗതംചെയ്‌തു .. മുനിസിപ്പൽ ചെയർമാൻ ശ്രീ. പി. സ്മിതേഷ് ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ മാനേജർ കെ. നടരാജൻ മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ടി. ബേബി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഹെഡ്മിസ്ട്രസ് കെ. വി. നിഷ സ്വാഗതം ആശംസിച്ചു.ചടങ്ങിൽ പ്രിൻസിപ്പൽ വി. കെ. രാജേഷ്, ഭഗവദ്ഗീത ആചാര്യൻ പ്രകാശ് മുത്തുസ്വാമി, എൻ. വി. സമ്പത്ത് (എസ്.സി. അഗർവാൾ ചാരിറ്റബിൾ ട്രസ്റ്റ്), കെ. എസ്. കണ്ണൻ (കെ.ഇ.എസ്. പ്രസിഡന്റ്), വിനോദ് ജി. (പി.ടി.എ. പ്രസിഡന്റ്) കൺവീനർ അരുൺകുമാർ എന്നിവർ ആശംസകൾ നേർന്നു.സ്കൂളിലെ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേർന്ന ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറി. സ്റ്റാഫ് സെക്രട്ടറി എസ്. ലത നന്ദി രേഖപ്പെടുത്തി. സൈബർ സുരക്ഷാ ബോധവത്ക്കരണവും നടന്നു പുതിയ അറിവുകളുടെയും നേട്ടങ്ങളുടെയും വർഷത്തിലേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് പ്രവേശനോത്സവം ആവേശപൂർവം സമാപിച്ചു