Vougue Magazine
Business Report Guideline
Today's English
പാലക്കാട് കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ 2025ലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആവേശകരമായി നടന്നു . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും സോഷ്യൽ സയൻസ് ക്ലബ്ബും സംയുക്തമായാണ് ഇലക്ഷൻ നടത്തിയത്. ഇലക്ഷൻ സോഫ്റ്റ്‌വെയറുകൾ തയ്യാറാക്കിയത് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ് . പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചാണ് സോഫ്റ്റ്‌വെയറുകൾ തയ്യാറാക്കിയത് . സ്കൂൾ ലീഡറായി വിജയിച്ച ഫിദ ഫാത്തിമ, അസിസ്റ്റന്റ് സ്കൂൾ ലീഡർ മണികണ്ഠൻ, സ്പോർട്ട് സ് ക്യാപ്റ്റനായി തിരഞ്ഞെടുത്ത മണികണ്ഠൻ, ആർട്സ് ക്ലബ് സെക്രട്ടറിയായി വിജയിച്ച വിഷ്ണു , എന്നിവർ സ്കൂൾ പ്രിൻസിപ്പാൾ വി.കെ .രാജേഷ് പ്രധാന അധ്യാപിക കെ വി നിഷ എന്നിവരുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ഏറ്റുചൊല്ലി.